ബസിന്റെ ഡിവിആറിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് വാദത്തിനെതിരെ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. അവരുടെ പാർട്ടിയാണ് ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് അവരത് ഡിലീറ്റ് ചെയ്യുകയോ മെമ്മറികാർഡ് എടുത്തു കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകും. യദു ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
താൻ ഒരു സാദാ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിംഗ് ആയിരുന്നു. ബസിനുള്ളിൽ സ്ക്രീൻ ഉണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങൾ സിഎംഡിയുടെ ഓഫീസിൽ റെക്കോർഡ് ആകേണ്ടതാണ്, യദു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുന്നത്. അതിനുശേഷമാണ് മെമ്മറികാർഡ് ഇല്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്. സംഭവത്തിൽ നിർണായക ഡിജിറ്റൽ തെളിവായിരുന്നു വീഡിയോ റെക്കോർഡർ