കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യവേ ഈ വർഷം ഏപ്രിലിൽ മരണമടഞ്ഞ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഇബ്രാഹിമിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനായി പോലീസ് അസോസിയേഷനുകളുടെ കോഴിക്കോട് സിറ്റി കമ്മറ്റികൾ സമാഹരിച്ച സഹായ നിധി ഡെപ്യൂട്ടി കമ്മിഷണർ ഡോ. എ.ശ്രീനിവാസ് കുടുംബത്തിന് കൈമാറി.
സംഘടന അംഗങ്ങളിൽ നിന്ന് മാത്രം സ്വരൂപിച്ച പതിനൊന്നു ലക്ഷത്തി അൻപത്തിമൂവായിരത്തി അഞ്ഞൂറ് രൂപയാണ് കൈമാറിയത്
കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ കുഞ്ഞിമോയിൻകുട്ടി. എം. സി., സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ. ഉമേഷ്, പോലീസ് അസോസിയേഷൻ നേതാക്കളായ . ഷാജു. വി, പ്രദീപ് കുമാർ. സി, ഷനോജ്. പി. പി എന്നിവർ സംസാരിച്ചു.