Art & CultureLatest

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു


മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു. പ്രസ്തുത ചടങ്ങിൽ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ലോക വ്യാപകമായി പ്രേക്ഷകർ നൽകിയ അംഗീകാരത്തോടെ വിജയകുതിപ്പു തുടരുകയാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം നിർവഹിച്ച്‌ മമ്മൂട്ടി കമ്പനി നിർമ്മിച്ച നൻപകൻ നേരത്ത് മയക്കം ഐ എഫ് എഫ് കെയിലെ അന്താരാഷ്ട്ര സിനിമാ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കാതലിന്റെ അണിയറ പ്രവർത്തകർ ഇവരാണ് ; തിരക്കഥ : ആദർഷ് സുകുമാരൻ, പോൾസൺ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ


Reporter
the authorReporter

Leave a Reply