GeneralLatest

എയർലൈൻസ് കമ്പനികളുടെ പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണം ; അറേബ്യൻ പ്രവാസി കൗൺസിൽ


കോഴിക്കോട്:  റംസാൻ അവസാനവാരത്തിലും  പെരുന്നാളിനോടനുബന്ധിച്ചും വിമാന കമ്പനികൾ ടിക്കറ്റ് വർധിപ്പിക്കുന്നത് പതിവാണെങ്കിലും ഇപ്രാവശ്യം മൂന്നും നാലും ഇരട്ടിയോളമാണ് വർധിപ്പിച്ചത്
 കോവിഡ്  മഹാമാരി കാലത്ത് നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാത്തവരും പെരുന്നാളിനോടനുബന്ധിച്ച് നാട്ടിലേക്ക് വരാൻ തെയ്യാറെടുക്കുന്നവരുമായ നൂറുകണക്കിന് പ്രവാസികളെയാണ് ടിക്കറ്റ് ചാർജ് വർദ്ധനവ് പ്രഹരമാക്കിയത്.
എല്ലാ സീസണിലും  ടിക്കറ്റ് ചാർജ് തോന്നുന്നപ്പോലെ   വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന പരിപാടികൾ
എയർലൈൻ അധികൃതർ
അവസാനിപ്പിക്കണമെന്നും  ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായി ഇടപെടൽ നടത്തപ്പെടണമെന്നും
കൗൺസിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഇത്  സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാൻ  ചേർന്ന അടിയന്തര മീറ്റിങ്ങിൽ സംഘടനാ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിക്കുകയും കൺവീനർ അബ്ബാസ് കൊടുവള്ളി, റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു സംഘടനയുടെ നിർവാഹക സമിതി അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത് മീറ്റിൽ
സുധീർ ബാബു സ്വാഗതം പറയുകയും  ഫിറോസ് എം.പി. നന്ദി പറുയുകയും ചെയ്തു .

Reporter
the authorReporter

Leave a Reply