Thursday, December 5, 2024
GeneralLatest

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി, പുതിയ നിരക്ക് ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍


രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച് കേന്ദ്ര ഗാതാഗത മന്ത്രാലയം ഉത്തരവിറക്കി. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

1000 സി.സി. വരെയുള്ള കാറുകളുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായായും 1000 സിസി മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് 3221 രൂപയായില്‍നിന്നും 3416 രൂപയായിട്ടുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

അതേസമയം, 1500 സി.സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളുടെ പ്രീമിയത്തില്‍ ഏഴ് രൂപയുടെ കുറവ് വരുത്തി. 7897 രൂപയായിരുന്നത് 7890 ആക്കി. അതുപോലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 15 ശതമാനത്തിന്റെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്ക് 75സിസി വരെ 538 രൂപയും 75 സിസിക്കും 150 സിസിക്കും ഇടയില്‍ 714 രൂപയും 150 സിസിക്കും 350 സിസിക്കും ഇടയില്‍ 1366 രൂപയും 350 സിസിക്ക് മുകളില്‍ 2804 രൂപയുമായി വര്‍ധിക്കും.

ജി.എസ്.ടിയ്ക്ക് പുറമെയാണ് ഈ നിരക്കുകള്‍. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.


Reporter
the authorReporter

Leave a Reply