Tag: two bikes collide

General Local News

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചു: രണ്ട് യുവാക്കൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. എതിർദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദ്, ഇർഷാദ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകർന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest

കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ച് ഒരു മരണം

മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്.റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജഗിരി,വാറുതുണ്ടിൽ അലൻ, അലന്റെ സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ […]

Nano News  @2026. All Rights Reserved.