• Home  
  • കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ച് ഒരു മരണം
- Latest

കൊല്ലത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ച് ഒരു മരണം

മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്.റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജഗിരി,വാറുതുണ്ടിൽ അലൻ, അലന്റെ സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ […]

മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്.റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

രാജഗിരി,വാറുതുണ്ടിൽ അലൻ, അലന്റെ സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട മൂവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബർട്ട് മരണപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലൻ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബർട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മസ്‌കറ്റിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന റോബർട്ട് കഴിഞ്ഞ മാസം പതിമൂന്നിനാണ് നാട്ടിലേക്ക് അവധിക്ക് പോയത്. അവധി കഴിഞ്ഞു വെള്ളിയാഴ്ച ഒമാനിലെത്തേണ്ടതായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.