ക്വാറികൾക്കെതിരെ ജനകീയ മാർച്ച് നാളെ; ഉരുൾപൊട്ടൽ ഭീഷണിയിലാണ് പ്രദേശം
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്തിലെ 13,14 വാർഡുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി, ക്രഷർ എന്നിവക്ക് അധികാരികൾ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എരമംഗലം ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിൽ നാളെ കലക്ടറേറ്റിലേക്ക് ജനകീയ മാർച്ച് നടത്തും. വർഷങ്ങളായുള്ള കരിങ്കൽ ഖനനം മൂലം എരമംഗലം പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കയാണ്. 13, 14 വാർഡുകളിലായി സ്ഥിതിചെയ്യുന്ന കരിയാണി മല- ഒരക്കുനി മല കേന്ദ്രീകരിച്ചും ചുള്ളിയുള്ളമല- കോമത്തുചാൽ കേന്ദ്രീകരിച്ചും നടക്കുന്ന വൻ ഖനനപ്രവർത്തനങ്ങൾ കാരണം ഒരു ഗ്രാമംതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഏതു സമയവും ഉരുൾപൊട്ടൽ […]


