നാദാപുരം താലൂക്കാശുപത്രി ജീവനക്കാരിൽ അസ്വസ്ഥത പുകയുന്നു
നാദാപുരം: അന്യായനിയമനത്തിന്റെ പേരിൽ ബ്ലോക്ക് ഭരണസമിതിയും ജീവനക്കാരും തമ്മിലുടലെടുത്ത തർക്കം നാദാപുരം താലൂക്കാശുപത്രിയെ പൂർണ സ്തംഭനത്തിലേക്ക് നയിക്കുന്നു. ബ്ലോക്ക് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും പീഡനം തുടർന്നാൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തി യോഗ്യതയില്ലാത്ത സ്വന്തക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നുവെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ സൂപ്രണ്ടിനെ അനുവദിക്കുക, യോഗ്യതയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വെള്ളിയാഴ്ച കെ.ജി.എം.ഒ.എയുടെ […]


