Tag: heat

Local News

കൊടും ചൂടിൽ നേന്ത്രവാഴകൾ ഒടിഞ്ഞു തൂങ്ങി; നഷ്ടം താങ്ങാൻ ആവാതെ കർഷകർ

കൊടും ചൂടിൽ ജലാശയങ്ങൾ വറ്റിയതോടെ കാർഷികവിളകൾ പൂർണ്ണമായി കരിഞ്ഞുണങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുവണ്ണൂർ ആവള കുട്ടോത്ത് അഞ്ചാം വാർഡിൽ ആയിരക്കണക്കിന് നേന്ത്രവാഴകളും പയർ വർഗ്ഗങ്ങളും തെങ്ങ്,കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും കരിഞ്ഞുണങ്ങി. ഒരു വർഷത്തെ പ്രയത്നത്തിന്റെ ഭാഗമായി കുലച്ച നേന്ത്രവാഴകൾ കനത്ത ചൂടിൽ ഒടിഞ്ഞു തൂങ്ങി. പാകമാകാത്ത വാഴക്കുലകൾ കനത്ത ചൂടിൽ നശിക്കുകയാണ്. ഇത് കർഷകർക്ക് തീരാദുരിതം ആണ്. തങ്ങളുടെ ഓർമ്മയിൽ ഇങ്ങനെ വരൾച്ച വന്നത് ഓർക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. ഇതുവരെ വറ്റാത്ത കുളങ്ങൾ […]

climat

നാല് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗ സാധ്യത

ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്ന നാല് ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത് . ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ആണ് ഉഷ്ണതരംഗ സാധ്യത ഉള്ളത് . ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് 6 വരെ നിയന്ത്രണങ്ങൾ ഉണ്ട്. അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് […]

climat

8 ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകൾക്ക് പുറമേ തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും താപനില 40 കടന്നതായി രേഖപ്പെടുത്തിയിരുന്നു. ഇത് ഔദ്യോഗിക കണക്കായി സ്വീകരിക്കാറില്ല. വയനാടും ഇടുക്കിയും ഒഴികെയുള്ള സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള […]

climat

ഇന്ന് 12 ജില്ലകൾ പൊള്ളും

കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും ഉയർന്ന ചൂട് കൊല്ലം പാലക്കാട് ജില്ലകളിൽ ആയിരിക്കുമെന്ന് ഐ എം ഡി. താപനില ഉയരാൻ സാധ്യതയുള്ള മറ്റു ജില്ലകൾ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് ആണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ […]

climat

ചൂട് തന്നെ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; നാല് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് താല്‍ക്കാലി ശമനം നല്‍കി കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മറ്റിടങ്ങളില്‍ മുന്നറിയിപ്പുകളില്ല. ഇതോടൊപ്പം കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. അതേസമയം മാര്‍ച്ച് ഏഴ് […]

Nano News  @2026. All Rights Reserved.