• Home  
  • ചൂട് തന്നെ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; നാല് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത
- climat

ചൂട് തന്നെ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; നാല് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് താല്‍ക്കാലി ശമനം നല്‍കി കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മറ്റിടങ്ങളില്‍ മുന്നറിയിപ്പുകളില്ല. ഇതോടൊപ്പം കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. അതേസമയം മാര്‍ച്ച് ഏഴ് […]

തിരുവനന്തപുരം: കൊടും ചൂടിന് താല്‍ക്കാലി ശമനം നല്‍കി കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. മറ്റിടങ്ങളില്‍ മുന്നറിയിപ്പുകളില്ല. ഇതോടൊപ്പം കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

അതേസമയം മാര്‍ച്ച് ഏഴ് വരെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവില്‍ ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. കോട്ടയം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.