കോഴിക്കോട് : സ്കൂൾ കായിക മേളയിൽ തുടർച്ചായി മൂന്നാം തവണയും സ്വർണം നേടി അൻവിക. കണ്ണൂർ മമ്പറം എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അൻവിക ബി കെ ജൂനിയർ ഗേൾസ് വിഭാഗം
ഡിസ്കസ് ത്രോ യിലാണ് ഇത്തവണ സ്വർണം നേടിയത്. കഴിഞ്ഞ രണ്ട് തവണയും അൻവിക ഷോട്ട്പുട്ടിൽ സ്വർണം നേടിയിരുന്നു.
കഴിഞ്ഞ തവണ ഡിസ്കസിൽ നഷ്‌ടപ്പെട്ട സ്വർണം ഇത്തവണ അൻവിക തിരിച്ചു പിടിക്കുകയായിരുന്നു. 33. 69 മീറ്റർ ഡിസ്കസ് പായിച്ചാണ് അൻവിക ഒന്നാം സ്ഥാനം നേടിയത്. രണ്ടു തവണ സ്വർണം നേടിയ ഷോട്ട് പുട്ടിലും അൻവിക ഇത്തവണ മത്സരിക്കുന്നുണ്ട്. ഈ മത്സരത്തിലും സ്വർണം നേടാനാവുമെന്ന പ്രതീക്ഷയിലാണ് അൻവിക. ഏഴാം ക്ലാസ് മുതൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന അനുവികയെ ഈ രംഗത്തേക്ക് നയിച്ചത് അച്ഛൻ രാജേഷാണ്.
കള്ള് ചെത്ത് തൊഴിലാളിയായ രാജേഷ് പി കെ യുടെയും സജിന പി യുടെയും മകളാണ് അൻവിക. പി റിജുവാണ് കോച്ച്. കോഴിക്കോട് മേപ്പയ്യൂർ ജി വി എച്ച് എസ് എസിലെ അഭിനയയ്ക്കാണ് രണ്ടാം സ്ഥാനം.


