ഫറോക്കിൽ തീവണ്ടി നിർത്തുന്ന സമയം ദീർഘിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: ഫറോക്ക് റയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുന്ന സമയം ദീർഘിപ്പിക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ഒരു മിനിറ്റ് മാത്രം ഫറോക്കിൽ നിർത്തുന മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തലശേരി സ്വദേശിനി പാളത്തിൽ വീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് കേസ് രജിസ്റ്റർ ചെയ്തത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പല ട്രെയിനുകളും ഒരു മിനിറ്റിന് താഴെയാണ് ഫറോക്ക് സ്റ്റേഷനിൽ നിർത്തുന്നത്. പലർക്കും കൃത്യമായി ട്രെയിനിൽ കയറാനും […]


