പ്രതീക്ഷയോടെ കർഷകർ: ഇന്ത്യൻ സവാളയുടെ കയറ്റുമതി വർധിക്കും
കേന്ദ്ര സർക്കാർ കയറ്റുമതിത്തീരുവ കുറച്ചതോടെ ലാഭം പ്രതീക്ഷിച്ച് സവാള കർഷകർ. 40 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് കയറ്റുമതി തീരുവ വെട്ടിക്കുറച്ചത്. ടണ്ണിന് 550 ഡോളർ എന്ന മിനിമം കയറ്റുമതി വിലയും എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ഇനി കയറ്റുമതി കൂടുതൽ സജീവമാക്കാനും മെച്ചപ്പെട്ട വരുമാനം നേടാനും കർഷകർക്ക് സാധിക്കും. എന്നാൽ കയറ്റുമതി ചെയ്യാത്ത കർഷകർക്ക് വലിയ ലാഭം പ്രതീക്ഷയില്ല. ഇടനിലക്കാർ വഴി ചെയ്യുന്നവർക്കും വലിയ നേട്ടം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും നിലവിൽ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട വില ലഭിക്കും. കയറ്റുമതി തീരുവ […]



