Tag: Congress leader

Local News

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി

വടകര പാലയാട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വില്യാപള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം. വീടിന്റെ ചുമരിനും വാതിലിനും മുകള്‍ വശത്തെ ഷീറ്റിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.

Politics

കോണ്‍ഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്‌കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് അര്‍ച്ചന. കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് അര്‍ച്ചനയുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച്ച ഫഡ്‌നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ”രാഷ്ട്രീയ മേഖലയില്‍ ജോലി ചെയ്യുന്നതിന് വേണ്ടിയാണ് ഞാന്‍ ബിജെപിയില്‍ […]

Nano News  @2026. All Rights Reserved.