Tag: case

Local News

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്ന് ഇവര്‍ മ്ലാവിനെ വേട്ടയാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തന്‍ചിറ സ്വദേശികളായ രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായും സൂചനകളുണ്ട്. ഇവരില്‍ നിന്ന് മ്ലാവിനെ വെടിവച്ച […]

Local News

ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ക്ക് പ​രി​ക്കേ​റ്റ കേ​സ്; 84 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

വ​ട​ക​ര: ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ൽ 83,81,120 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. വ​ട​ക​ര ചോ​റോ​ട് ചീ​രോ​ക്ക​ര ഹി​ബ​ക്ക്(36) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കേ​സി​ലാ​ണ് വ​ട​ക​ര എം.​എ.​സി.​ടി ജ​ഡ്‌​ജ്‌ പി. ​പ്ര​ദീ​പ് ന​ഷ്ട പ​രി​ഹാ​രം വി​ധി​ച്ച​ത്. വി​ധി തു​ക​യോ​ടൊ​പ്പം 2021 ന​വം​ബ​ർ 23 മു​ത​ൽ എ​ട്ടു​ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും സ​ഹി​തം ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. 2020 ആ​ഗ​സ്റ്റ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ന്റെ പി​ൻ​സീ​റ്റി​ലി​രു​ന്ന ഹി​ബ​യെ വ​ട​ക​ര അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​നി​ൽ […]

General

എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; മുഖ്യപ്രതിയുടെ സുഹൃത്ത് പിടിയിൽ

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. […]

General

തൃശൂർ ഡിസിസിയിലെ അടി; ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസ്

തൃശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺ​ഗ്രസിൽ അടിയന്തിര നടപടിക്കാണ് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. […]

Local News

പത്തനംതിട്ടയിലെ അപകടം;കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയത്; ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി

പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌ പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി.കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ […]

Nano News  @2026. All Rights Reserved.