കോഴിക്കോട്ടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോണിൽ അജ്ഞാത സന്ദേശം; തുറന്നു വായിച്ചവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ കുടുംബശ്രീ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തതായി പരാതി. കൊടുവള്ളിയിലെയും, കിഴക്കോത്തെയും ഏതാനും കുടുംബശ്രീ പ്രവര്‍ത്തകരുടെ ഫോണിലേക്ക് വന്ന വാട്‌സാപ് സന്ദേശത്തിലൂടെയാണ് ഹാക്കിംഗ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫോണിലേക്ക് വന്ന എപികെ (ആന്‍ഡ്രോയ്ഡ് പാക്കേജ് കിറ്റ്) ഫോര്‍മാറ്റിലുള്ള ഫയല്‍ തുറന്നവരാണ് ഹാക്കിംഗില്‍ കുടുങ്ങിയത്. സന്ദേശം തുറക്കുന്നതോടെ ഫോണിലെ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെട്ടതായി അനുഭവസ്ഥര്‍ പറഞ്ഞു. കൂടാതെ മറ്റുള്ളവരും ഫയല്‍ തുറക്കുന്നതോടെ ഫോണിലെ വിവരങ്ങളടക്കം ഹാക്ക് […]


