Sunday, May 12, 2024
Art & CultureLatest

ശ്രീജ ചേളന്നൂരിന്റെ പുസ്തകം കനലായ് പ്രകാശനം ചെയ്തു


കോഴിക്കോട് : നാടക പ്രവർത്തകയും കവയത്രിയുമായ ശ്രീജ ചേളന്നൂരിന്റെ രണ്ടാമത് കവിതാ സമാഹാരം “കനലായ് ” പ്രമുഖ സാഹിത്യകാരനും കവിയുമായ പി.പി.ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. സാഹിത്യകാരൻ പി.കെ.പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. സുരേഷ് തെക്കീട്ടിൽ പുസ്തകപരിചയം നടത്തിയ ചടങ്ങിൽ നാടകകൃത്ത് സതീഷ് കെ.സതീഷ് , സാഹിത്യ കാരി ഡോ. ഇ.പി. ജ്യോതി മുരളിധരൻ കൊല്ലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. മുരളി ബേപ്പൂർ അധ്യഷത വഹിച്ച ചടങ്ങിൽ പ്രദീപ് എടത്തൊടി സ്വാഗതവും ശ്രീജ ചേളന്നൂർ നന്ദിയും രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply