LatestSabari mala News

ശബരിമല മേൽശാന്തിയുടെ അമ്മാവൻ നിര്യാതനായി, പൂജയിൽ നിന്ന് വിട്ടുനിൽക്കും

Nano News

പത്തനംതിട്ട: അമ്മാവൻ്റെ മരണത്തെ തുടർന്ന് ശബരിമല മേൽശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കർമ്മങ്ങളിൽ നിന്ന് വിട്ടു നിൽക്കും. മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കൽ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. പുല ഉണ്ടായതിനെ തുടർന്ന് ശബരിമല മേൽശാന്തി കെ ജയരാമന്‍ നമ്പൂതിരി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു. പകരം പൂജാകർമ്മങ്ങളുടെ ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു. മണ്ഡലകാലം അവസാനിക്കാനായതോടെ ശബരിമല ദർശനത്തിന് കൂടുതൽ പേർ എത്തിത്തുടങ്ങി


Reporter
the authorReporter

Leave a Reply