BusinessGeneralLatest

ഗ്രാമീണ മേഖലയിലെ ആദ്യ സ്റ്റാര്‍ടപ്പ് വീക്ക് 23 മുതല്‍ 29 വരെ പൂനൂരില്‍


കോഴിക്കോട്: സംരംഭക മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേരളത്തിലെ ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് ആദ്യമായൊരു സ്റ്റാര്‍ടപ്പ് വീക്കിന് കോഴിക്കോട് ജില്ലയിലെ പൂനൂര്‍ ആതിഥ്യം വഹിക്കുകയാണ്. സംരംഭകത്വ സംസ്‌കാരം വളര്‍ത്തുക, യുവജങ്ങള്‍ക്ക് സംരംഭകത്വത്തില്‍ പ്രചോദനമേകുക, വിജയിച്ച സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുക, സാങ്കേതിക അറിവുകള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്റ്റാര്‍ടപ്പ് വീക്കിന് തുടക്കം കുറിക്കുന്നത്. പൂനൂര്‍ സ്റ്റാര്‍ട്അപ് വീക്ക് ആദ്യ എഡിഷന്‍ 2022 ജനുവരി 23 മുതല്‍ 29 വരെ വിവിധ  ഇവന്റുകളോടെയും പരിപാടികളോടെയും വ്യത്യസ്ത വേദികളില്‍ നടക്കും.
പൂനൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ബോണ്ട് മൂവ്‌മെന്റിന്റെ കീഴില്‍ 23ന് ഔപചാരികമായി പ്രവര്‍ത്തനമാരംഭിക്കുന്ന സറ്റാര്‍ട്ടപ്പ് ഹൗസിന്റെ നേതൃത്വത്തില്‍ ടൗണ്‍ബുക്ക് മീഡിയ സംരംഭവുമായി സഹകരിച്ചാണ് സ്റ്റാര്‍ടപ്പ് വീക്ക് സംഘടിപ്പിക്കുന്നത്. പ്രാദേശിക ചരിത്രം ശേഖരിക്കുകയും അച്ചടിക്കുകയും ആര്‍ക്കൈവ് ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് ടൗണ്‍ബുക്ക്.
വിവിധ സെഷനുകളില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സംരംഭക പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍- വ്യവസായ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാമുഹ്യപങ്കാളിത്തത്തോടെ സംരംഭകത്വ സംസ്‌കാരം വളര്‍ത്താനും വികസനത്തിനും സ്റ്റാര്‍ട്അപ് വീക്ക് വഴിതുറക്കുമെന്നു പ്രതീക്ഷിക്കുന്നു.
സ്വദേശി- വിദേശി വിപണികള്‍ ലക്ഷ്യമിട്ട് സേവനങ്ങളും ഉല്‍പന്നങ്ങളും പ്രദാനം ചെയ്യുന്ന സംരംഭങ്ങള്‍ വളര്‍ന്നുവരുന്നത് നാടിന്റെ സുസ്ഥിര വളര്‍ച്ചയിലും വികാസത്തിലും സുപ്രധാന പങ്കുവഹിക്കും. കേരളത്തില്‍ നിന്ന് ലോകമറിയുന്ന സംരംഭങ്ങള്‍ ഉയര്‍ന്നുവരണം എന്ന ലക്ഷ്യത്തോടെ സർക്കാർ തലത്തിലും അല്ലാതെയും ഉണ്ടാകുന്ന  നീക്കങ്ങള്‍ ഈ സംരംഭത്തിന് കരുത്തു പകരുമെന്നു പ്രതീക്ഷിക്കുന്നു.
പൂനൂര്‍ സ്റ്റാര്‍ട്അപ് ഹൗസ് ലോഞ്ചിംഗ്, ടൗണ്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് ക്ലബ് ലോഞ്ചിംഗ്, സ്റ്റാര്‍
ട്അപ് സോക്കര്‍ ടൂര്‍ണമെന്റ്, ഇന്‍വെസ്റ്റര്‍ മീറ്റ്, സ്റ്റാര്‍ട്അപ് മ്യൂസിക് നൈറ്റ്, പാര്‍ട്‌ണേഴ്‌സ് മീറ്റ്, സ്റ്റാര്‍ട്അപ് സമ്മിറ്റ് എന്നിവയാണ് പൂനൂര്‍ സ്റ്റാര്‍ട്അപ് വീക്ക് 2022ലെ പ്രധാന പരിപാടികള്‍.
നവസംരംഭങ്ങള്‍ക്ക് പൊതുസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിഭവങ്ങളുടെ പങ്കുവെക്കലിന് അവസരം നല്‍കുക, അവശ്യം വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സ്റ്റാര്‍ട്അപ് ഹൗസിന്റെ ഔപചാരിക തുടക്കം 23നാണ്. നാല്പതോളം സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ടപ്പ് ഹൗസ് വിവിധ തലത്തില്‍ മേല്‍ക്കൂരയൊരുക്കും.
പരിപാടികള്‍ ചുരുക്കത്തില്‍
2022 ജനുവരി 23: പൂനൂര്‍ സ്റ്റാര്‍ട്അപ് ഹൗസ് ലോഞ്ചിംഗ്.
2022 ജനു. 24: ടൗണ്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് ക്ലബ് ലോഞ്ചിംഗ്.
2022 ജനു. 25: ഇന്‍വെസ്റ്റര്‍ മീറ്റ്.
2022 ജനു. 26: എട്ടു സ്റ്റാർടപ്പ് ടീമുകള്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്അപ് സോക്കര്‍ ഡേ.
2022 ജനു 27: സ്റ്റാര്‍ട്അപ് മ്യൂസിക് നൈറ്റ്,
2022 ജനു. 28:
 പാര്‍ട്‌ണേഴ്‌സ് മീറ്റ്
2022 ജനു. 29: രാവിലെ 9 മുതല്‍ 5 വരെ സ്റ്റാര്‍ട്അപ് സമ്മിറ്റ്‌

Reporter
the authorReporter

Leave a Reply