ബാലുശ്ശേരി: ബാലുശ്ശേരി താലൂക്കാശുപത്രിയിലെ നവീകരിച്ച ജനറൽ വാർഡിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു.
20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച വാർഡിൽ 21 കിടക്കകളും നഴ്സിങ്ങ് റൂമുമാണ് ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ കൂടുതൽ സൗകര്യവും ഫലപ്രദമായ പരിചരണവും രോഗികൾക്ക് ലഭ്യമാകും. ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി അധ്യക്ഷയായി. അസി എഞ്ചിനീയർ ടി ഹിരൺ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി അശോക്, വൈശാഖ് കണ്ണോറ, ഗ്രാമപഞ്ചായത്തംഗം ശോഭന കൊട്ടക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, സുരേഷ് ബാബു ആലങ്കോട് തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ടീച്ചർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി കെ ഉമേഷ് നന്ദിയും പറഞ്ഞു.










