മലപ്പുറം: പോലീസ് കമാന്റോ വിനീത് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ പോലീസ് സേനയിലെ ശാരീരിക – മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നൽകണമെന്ന ആവശ്യവും പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.വിനീതിന്റെ കുടുംബാംഗങ്ങൾക്ക് ആശ്വാസധനം നൽകണമെന്ന ആവശ്യത്തിലും തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.