Thursday, December 26, 2024
Latest

കാൻസർ ചികിത്സയിലുള്ള കുട്ടികൾക്ക് കൈത്താങ്ങ് ; ബാഗ് ഓഫ് ജോയ് 100 കിറ്റുകൾ വിതരണം ചെയ്തു.


കോഴിക്കോട് : ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൌണ്ടേഷൻ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ കാൻസർ ബാധിതരായ കുട്ടികൾക്കായുള്ള ബാഗ് ഓഫ് ജോയ് കിറ്റുകൾ വിതരണം ചെയ്തു. വെള്ളിപ്പറമ്പ ഹോപ്പ് ഹോമിൽ  നടന്ന പരിപാടി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സുധീർ പിഎംജെഫ്   നിർവഹിച്ചു, ലയൺസ് ഇന്റർനാഷണൽ ചൈൽഡ്ഹുഡ് കാൻസർ ഡിസ്ട്രിക്ട് കോ -ഓഡിനേറ്റർ കൃഷ്ണനുണ്ണി രാജ, പിഎംജെഫ്
ഹോപ്പ് ചൈൽഡ് കാൻസർ ചെയർമാൻ ഹാരിസ് കാട്ടകത്ത്, ഹോപ്പ് ഫൌണ്ടേഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ അസ്സനുൽ ബന്ന, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അർബുദ ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായമൊരുക്കാൻ സജീവമായി രംഗത്തുള്ള ഒരു സന്നദ്ധ സംഘടനയാണ് “ ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷൻ ”
ചികിത്സക്കും പരിചരണത്തിനും
സ്വാന്തനത്തിനുമായി ഒപ്പമുണ്ടന്ന ഓർമ്മപ്പെടുത്തലിന്റെ അഞ്ച് ഹോപ്പ് വർഷങ്ങൾ ഫൗണ്ടേഷൻ പിന്നിട്ടിരിക്കുന്നു.

ഇന്ന് കുട്ടികളുടെ കാൻസറുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം ഹോപ്പ്  ഫൗണ്ടേഷന്റെ സേവനം  ലഭ്യമാണ് .

അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബത്തിനും അത്യാവശ്യമായ മെഡിക്കൽ ഗൈഡൻസ് , കൗൺസിലിങ്ങ് , താമസം , ഭക്ഷണം , ന്യൂട്രീഷൻ , എജുക്കേഷൻ സ്കോളർഷിപ്പ് , ക്ലിനിക്കൽ സപ്പോർട്ട് , റീഹാബിലിറ്റേഷൻ വൊളണ്ടിയർ സർവ്വീസ് തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ
ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ഏറ്റടുത്ത് നടത്തുന്നു.


Reporter
the authorReporter

Leave a Reply