Saturday, January 25, 2025
General

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 13 പേർക്ക് പരിക്ക്


കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്. കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുബസുകളുടെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


Reporter
the authorReporter

Leave a Reply