GeneralLatestLocal News

പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു


കോഴിക്കോട്;മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷൺ പ്രേംനസീർ പ്രതിഭാ പുരസ്കാരങ്ങൾക്ക്(10000 രൂപ)ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ,നടൻ നാരായണൻ നായർ,നടി ഊർമ്മിള ഉണ്ണി,കവിയും സാഹിത്യകാരനുമായ
ബേപ്പൂർ മുരളീധര പണിക്കർ എന്നിവരെ തിരഞ്ഞെടുത്തു.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, സിനിമയ്ക്കനുയോജ്യമായ പുസ്തകങ്ങൾ തയ്യാറാക്കിയ കണ്ണനല്ലൂർ ബാബു (നോവൽ: വരുംകാലങ്ങളിൽ),നാസർ മുതുകാട് (ആദ്യനോവൽ: പെണ്ണൊരുത്തി),
ഷിജിത് പേരാമ്പ്ര (കഥാസമാഹാരം: മൈമൂന) എന്നിവരാണ് സാഹിത്യ പുരസ്കാരങ്ങൾക്ക് (5000 രൂപ) അർഹരായത്.

പ്രേംനസീർ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വർഷമാവുന്ന ജനുവരി 16 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.പി.മാരായ ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി, എം.കെ.രാഘവൻ, എം.വി.ശ്രേയാംസ്കുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ സമ്മാനിക്കും.

ചലച്ചിത്ര ടെലിവിഷൻ നാടക കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ പത്ത് പ്രമുഖരെ ചടങ്ങിൽ ആദരിക്കും.


Reporter
the authorReporter

Leave a Reply