കോഴിക്കോട്; ചെറുകഥാകൃത്ത് ജോർജ് എബ്രഹാമിന്റെ കഥാ സമാഹാരമായ’ ന്യൂജെൻ ‘ പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകമേളയിൽ വെച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ചന്ദ്രന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്,ഗ്രന്ഥകാരൻ ജോർജ് എബ്രഹാം, ദർശനം സാംസ്കാരികവേദി സെക്രട്ടറി എം.എ ജോൺസൺ, മനയത്ത് ചന്ദ്രൻ , ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ. ദിനേശൻ, സി. കുഞ്ഞമ്മദ്, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. ഉദയൻ ,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി.സി. ആൻഡ്രൂസ്, അഡ്വ. പി. എൻ. ഉദയഭാനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.