EducationGeneral

പ്ലസ് വൺ പ്രവേശനം ; മലപ്പുറത്ത് 16881 പേർക്ക് സീറ്റ് വേണം


മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകൾ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും കണ്ടെത്തണം. എന്നാൽ 7000 ത്തോളം പേർക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്ന ആശങ്ക ബാക്കിയാണ്.


Reporter
the authorReporter

Leave a Reply