ബേപ്പൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മരുന്ന് ക്ഷാമം പരിഹരിക്കുക, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. ബിജെപി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജന: സെക്രട്ടറി സൂരജ് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സാബുലാൽ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഷിംജിഷ് പാറപ്പുറം, .മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് വിന്ധ്യ സുനിൽ, തുടങ്ങിയവർ സംസാരിച്ചു.സബീഷ് ലാൽ, പ്രബീഷ് ഇ.ടി ശീഖിഷ് പി.വി പ്രജീഷ് പി തുടങ്ങിയവർ നേതൃത്വം നൽകി.