കോഴിക്കോട് : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ കേരളത്തിലെ മുതിർന്ന വനിത നേതാവ് അഹല്യ ശങ്കറിനെ മഹിള മോർച്ച വെള്ളയിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ബി ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു പൊന്നാടയണിയിച്ചു.
മഹിള മോർച്ച വെള്ളയിൽ ഏരിയ പ്രസിഡണ്ട് വർഷ അർജുൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡണ്ട് ലതിക ചെറോട്ട് , മണ്ഡലം സെക്രട്ടറി പി.കെ. മാലിനി, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ , ബി.ജെ.പി. വെള്ളയിൽ ഏരിയ പ്രസിഡണ്ട് എൻ.പി.സിദ്ധാർത്ഥൻ, ജനറൽ സെക്രട്ടറി എൻ പി ജയകുമാർ , സെക്രട്ടറി ടി.ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.