കോഴിക്കോട്:ലോക കേരളസഭ അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറഞ്ഞ സാനിധ്യവുമായ പി. കെ. കബീർ സലാലയെ ജനതാ പ്രവാസി സെൻറർ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരെഞ്ഞടുത്തു. പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നിരവധി പദ്ധതികൾ നടപ്പാക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് കബീർ സലാല. 2011 മുതൽ ഇന്ത്യാ ഗവർമെൻറ് നടത്തുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ സ്ഥിരം അതിഥികൂടിയാണ്. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തി അതിന് പരിഹാരം കാണാൻ ശ്രമിച്ചു വരുന്ന വ്യക്തി കൂടിയാണ് കബീർ സലാല.
ഇതിനുപുറമേ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളിൽ.
ഭരണസമിതി അംഗമായും പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും മികച്ച സഹകാരിയുമാണ് അദ്ദേഹം. നീണ്ട 40 വർഷത്തിലേറെ കാലം ജനതാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തുവരുന്ന കബീർ സലാലക്ക് ഇത് അർഹതക്ക് ലഭിച്ച അംഗീകാരമാണ്.