കോഴിക്കോട്: സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍ കാലിക്കറ്റ് പ്രസ്‌ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാലയും ട്രെക്കിങ്ങും സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിന്റെ സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിലെ കല്ലുമുക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ശില്‍പ്പശാല വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. സുനില്‍കുമാര്‍ സ്വാഗം പറഞ്ഞു. വനത്തെയും വന്യജീവികളെയും കുറിച്ച് ശില്‍പശാലയില്‍ ജോസ് മാത്യു മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചു.
മാധ്യമ പ്രവര്‍ത്തകരായ അമര്‍ജിത്ത്, എം. സുധീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രെക്കിങിന് കോഴിക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി. സുരേഷ് നേതൃത്വം നല്‍കി. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ട്രെക്കിങ് വൈകീട്ട് ആറു വരെ നീണ്ടു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഒ.എ ബാബുവും ഗാര്‍ഡുമാരായ കടമ്പക്കാട് കോളനിയിലെ അപ്പു, മാരന്‍ എന്നിവര്‍ വഴികാട്ടി.
വനത്തെയും വന്യമൃഗങ്ങളെയും കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്ന ട്രെക്കിങ് മാധ്യമപ്രര്‍ത്തകര്‍ക്ക് വേറിട്ട അനുഭവമായി. സമാപന യോഗത്തില്‍ പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ടി. മുംതാസ്, ഋതികേശ്, കെ.കെ. ഷിദ, ഇര്‍ഷാദ്, അനിത്, സി.പി. ബിനീഷ്, കെ.ബി. മുരളീധരന്‍ സംസാരിച്ചു.