Sunday, January 19, 2025
Politics

ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണം; എൻ ഡി യുടെ നേതൃത്വത്തിൽ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്


ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കൾക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ ഡി യുടെ നേതൃത്വത്തിൽ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു.

വികസന രാഷ്ട്രീയം പറയാതെ ഇരു മുന്നണികളും വടകരയിൽ വ്യാജമായ വീഡിയോകൾ ഇറക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കുറ്റപ്പെടുത്തി.കേട്ട് കേൾവി ഇല്ലാത്ത വിധം വർഗീയ പ്രചരണം നടത്തിയും. പരസ്പരം മത്സരിച്ചു വ്യാജ വീഡിയോകൾ നിർമ്മിച്ച് ജനകീയ വിഷയങ്ങളിൽ നിന്ന് മുന്നണികൾമാറിനിന്നാണ് പ്രചരണം സംഘടിപ്പിച്ചത്.


വടകരയിലെ ബിജെപി നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം ഇറക്കിയ വ്യാജ വീഡിയോക്ക് പിന്നിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെയും പങ്കുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ വ്യാജ വീഡിയോക്ക് പിന്നിലുണ്ട് എന്ന് വീഡിയോയിലൂടെ പറയുന്ന ഭാസ്കരൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവം നടന്ന മൂന്നാഴ്ച തികഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഇക്കാര്യത്തിൽ ബിജെപി നേതൃത്വം ശക്തമായ ഇടപെടൽ നടത്തുമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന്നു ഏതറ്റം വരെയും ബിജെപി പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.


വടകര പുതിയ സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ബഹുജനം മാർച്ച് വടകര പോലീസ് സ്റ്റേഷൻ സമീപം പോലീസ് തടഞ്ഞു. ഭോജന മാർച്ച് ഒരു സ്ത്രീകൾ ഉൾപ്പെടെ 100 കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ വികെ സജീവൻ അധ്യക്ഷ വഹിച്ചു. കെപി ശ്രീശൻ മാസ്റ്റർ.പീ സത്യപ്രകാശ്.എം മോഹനൻ മാസ്റ്റർ. ടി കെ പ്രഭാകരൻ മാസ്റ്റർ. രാമദാസ് മണലേരി.സന്തോഷ് കാളിയത്ത് ഈ മനീഷ് സിപി സംഗീത പി വിജയലക്ഷ്മി. പി പി മുരളി പി പി വ്യാസൻ എന്നിവർ സംസാരിച്ചു

വി കെ ജയൻ വി സത്യൻ പി ഹരിദാസ് ടി ചക്രായുധൻ കെ കെ രജീഷ് പ്രശോബു കോട്ടോളി ജുബിൻ ബാലകൃഷ്ണൻ ടി റിനീഷ് എം പ്രകാശൻ ടി കെ രാജൻ ശശിധരൻ നാരങ്ങയിൽ പി പി ഇന്ദിര സി കെ ലീല എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply