കോഴിക്കോട്:സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ, വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായി വനപർവ്വം ഇക്കോ ടൂറിസം സെൻറ്റിൽ ചിത്രശലഭ സർവ്വെ നടത്തി.കോഴിക്കോട് ഫ്ലയിങ്ങ് സ്ക്വോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ഗവ: കോളജ് കോടഞ്ചേരി ,ഗവ: കോളജ് മടപ്പള്ളി എന്നിവിടങ്ങളിലെ സുവോളജി ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥികൾ സർവ്വെയിൽ പങ്കെടുത്തു. .ശലഭ നിരീക്ഷകൻ വി.കെ ചന്ദ്രശേഖരൻ ക്ലാസ്സെടുത്തു.തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് സർവ്വെ പ്രവർത്തനങ്ങൾ നടത്തി. ശലഭങ്ങളുടെ ലാർവകളേയും, ഭക്ഷണ സസ്യങ്ങളേയും പരിചയപ്പെട്ടത് കുട്ടികൾക്ക് പുതിയ അനുഭവമായി. ബുദ്ധമയൂരി ,ഗരുഡശലഭം, സ്വർണ്ണമരത്തുള്ളൽ (Golden Flitter) ചുട്ടിമയൂരി, പുള്ളിവാലൻ തുടങ്ങി 40 ഇനങ്ങളെ തിരിച്ചറഞ്ഞു.കാലാവസ്ഥാ വ്യതിയാനം ശലഭങ്ങളുടെ വൈവിധ്യത്തിൽ കുറവുണ്ടാക്കിയതായി സർവ്വെ ടീം കണ്ടെത്തി.വിജ്ഞാന വ്യാപന വിഭാഗം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് സർവ്വെക്ക് നേതൃത്യം നൽകി.ഡോ.ജോബി രാജ് (അസി: പ്രഫസർ, കോടഞ്ചേരി ഗവ: കോളജ്) ഡോ.മഞ്ജുഷ കെ.ടി (അസി: പ്രഫസർ കോടഞ്ചേരി ഗവ: കോളജ്) സുധീഷ് കുമാർ ടി.കെ (അസി: പ്രഫസർ ഗ’വ:/ കോളജ് മടപ്പള്ളി) ആര്യ വി.ജെ ഗസ്റ്റ് ലക്ചറർ, അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു.