BusinessHealthLatest

മാറിയ ജീവിതശൈലി: കേരളത്തില്‍ പ്രായം കുറഞ്ഞവരിലും അസ്ഥി-പേശീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു 

Nano News

കോഴിക്കോട്: കേരളത്തില്‍ യുവാക്കളിലും പ്രായം കുറഞ്ഞവരിലും അസ്ഥി – പേശീ സംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന് അസ്ഥി രോഗ വിദഗ്ധര്‍. ഇന്‍ഡോ കൊറിയന്‍ ഒര്‍ത്തോപീഡിക് ഫൗണ്ടേഷന്‍ 34-ാം വാര്‍ഷിക സമ്മേളനം ‘ആര്‍ത്രക്രോണ്‍ 2026’ന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഈ വിലയിരുത്തല്‍ അദ്ധ്വാനം കുറഞ്ഞ ജീവിത ശൈലി നയിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, അമിതവണ്ണം, പ്രമേഹം, മറ്റ് ജീവിത ശൈലി രോഗങ്ങള്‍ എന്നിവയാണ് ഇതിനു കാരണം.

അസ്ഥിരോഗ ചികിത്സയില്‍ നിര്‍മ്മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പങ്ക് അതിവേഗം വളരുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു.എ ഐ-അധിഷ്ഠിത ഇമേജിംഗ് വിശകലനം, രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍, ഡാറ്റ അടിസ്ഥാനമാക്കിയുള്ള ചികിത്സാ ആസൂത്രണം എന്നിവ സന്ധി രോഗങ്ങളുടെ കൂടുതല്‍ കൃത്യമായ വിലയിരുത്തല്‍ സാധ്യമാക്കുകയും കൂടുതല്‍ മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ശസ്ത്രക്രിയാ വിദഗ്ദ്ധരെ സഹായിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയ്ക്ക് കൃത്യതയും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും, ഡോക്ടര്‍മാരുടെ ക്ലിനിക്കല്‍ വൈദഗ്ദ്ധ്യവും രോഗി കേന്ദ്രീകൃതമായ പരിചരണവും അസ്ഥിരോഗ ചികിത്സയുടെ അടിസ്ഥാന ഘടകമാണെന്ന് സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വിദഗ്ധന്‍ അഭിപ്രായപ്പെട്ടു.

നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടന്ന സമ്മേളനം കൊറിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. യീ വോണ്‍ വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ ഉദ്ഘാടനം ചെയ്തു.ഡോ.പി.ഗോപിനാഥന്‍ സൗജന്യ അസ്ഥിരോഗ താക്കോല്‍ ദ്വാര ശസ്ത്രക്രിയാ ക്യാമ്പും മുംബൈയില്‍ നിന്നുള്ള ഡോ. റോഷന്‍ വാഡേ തുടര്‍വിദ്യഭ്യാസ പരിപാടിയും ഉദ്ഘാടനം ചെയ്തു. തായ്‌വാാനില്‍ നിന്നുള്ള ജോ ഹാവോ ചിയൂ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഗോപിനാഥന്‍, ഡോ. സിബിന്‍ സുരേന്ദ്രന്‍, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. രാജു, ഡോ. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

 

ഡോ. രാജീവ് രാമന്‍ (കൊല്‍ക്കത്ത), സുനിത് ഹസ്ര (കൊല്‍ക്കത്ത), കെ.എന്‍.സുബ്രഹ്‌മണ്യന്‍(മധുര), ഡോ. രഘുവീര്‍ റെഡ്ഡി (ഹൈദരാബാദ്), റണജിത്ത് പാണിഗ്രഹി (ഒഡീഷ),ഡോ. അശോക് സെല്‍വരാജ് (ചെന്നൈ),ഡോ.സുഗവനം(സേലം) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പ്രമുഖ ഓര്‍ത്തോ പീഡിക് സര്‍ജന്മാര്‍, വിദ്യഭ്യാസ വിചക്ഷണന്മാര്‍, യുവ പരിശീലകന്മാര്‍ എന്നിവര്‍ ‘ആര്‍ത്രക്രോണ്‍ 2026ല്‍’ പങ്കാളികളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നോറോളം പേരാണ് പങ്കെടുത്തത്.

 

 


Reporter
the authorReporter

Leave a Reply