Latest

എം വി ആർ ഫാർമ കെയർ ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പ് ആഴ്ച്ചവട്ടത്ത് പ്രവർത്തനം ആരംഭിച്ചു


കോഴിക്കോട് : എം വി ആർ ഫാർമ കെയർ ശൃംഖലയിലെ ഏഴാമത്തെ ശരിവില ഇംഗ്ലീഷ് മരുന്ന് വിൽപന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ വാർഡ് കൗൺസിലർ എൻ സി മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു.

സമീപ പ്രദേശങ്ങളിലുള്ളവർക്ക് ഏറെ ഗുണകരമാണ് ഈ സ്ഥാപനമെന്ന് എൻ സി മോയിൻകുട്ടി പറഞ്ഞു. ആഴ്ചവട്ടം ലാഡർ മാങ്കാവ് ഗ്രീൻസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം വി ആർ കാൻസർ സെന്റർ ഡയറക്ടർ ഷെവലിയർ സി ഇ ചാക്കുണ്ണി , കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടിയിൽ നിന്നും ആദ്യ വിൽപ്പന ഏറ്റുവാങ്ങി.

ലാഡർ ജനറൽ മാനേജർ കെ വി സുരേഷ് ബാബു, കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറൽ മാനേജർ സാജു ജെയിസ് എന്നിവർ സംസാരിച്ചു. എം വി ആർ കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ ജയേന്ദ്രൻ സ്വാഗതവും എം വി ആർ ഫാർമ കെയർ ഹെഡ് ഓഫ് ഓപ്പറേഷൻസ് രാഹുൽ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. കാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്തുടനീളം ലഭ്യമാക്കാൻ ആരംഭിച്ച സംരംഭമായ എം വി ആർ ഫാർമ കെയർ ഒരു വർഷം പിന്നിട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ, കോഴിക്കോട് – കാവ് സ്റ്റോപ്പ്, മാവൂർ -കൂളിമാട്, എടപ്പാൾ എന്നിവിടങ്ങളിൽ ശരിവില ഔട്ട്ലെറ്റ് ഇതിനകം ആരംഭിച്ചു. വൈകാതെ കുടുതൽ ഔട്ട്ലെറ്റ്കൾ കേരളത്തിലുടനീളം തുടങ്ങാനാണ് സെന്ററിന്റെ തീരുമാനം.


Reporter
the authorReporter

Leave a Reply