കോഴിക്കോട്: മലപ്പുറം അരീക്കോട് തളർന്നു കിടക്കുന്ന അമ്മയ്ക്ക് അരികിൽ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ച അതി ദാരുണമായ സംഭവം പിണറായി ഭരണത്തിൽ സ്ത്രീസുരക്ഷ പുല്ലു വിലയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.മഹിളാ മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധകൂട്ടായ്മ ബിജെപി ഉത്തര മേഖല പ്രസിഡന്റ് ടി. പി. ജയചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ശിഘ എൻ. പി, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ, ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ. കെ.സുപ്രിയ, സെക്രട്ടറിമാരായ ശ്രീജ. സി. നായർ,സോമിത ശശികുമാർ, ട്രഷറർ സഗീജ സത്യൻ,ജില്ലാ വൈസ് പ്രസിഡന്റ് മാരായ ശോഭ സുരേന്ദ്രൻ, ബിന്ദുപ്രഭാകരൻ,സിനി സന്ദീപ്, ജയശ്രീ. എം. തുടങ്ങി യവർ നേതൃത്വം നൽകി.