കെ.ജി.ഒ എ ധർണ്ണ നടത്തി.
കോഴിക്കോട്: വികസിത നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വീസിനെ സജ്ജമാക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിച്ചേരുക എന്ന പരിപാടി പ്രമേയത്തിന്റെ തുടർ പ്രക്ഷോഭമായി കെ.ജി ഒ എ യുടെ നേതൃത്വത്തിൽ യൂണിറ്റ് തല ധർണ്ണകൾ നടത്തി.
ജില്ലയിൽ 28 കേന്ദ്രങ്ങളിൽ നടന്ന യൂണിറ്റ് ധർണ്ണയിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. സുധാകരൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ യു. സലിൽ, എസ്.സുലൈമാൻ , ജില്ലാ സെക്രട്ടറി ഡോ.കെ.ഷാജി, ജില്ലാ പ്രസിഡണ്ട് പി.കെ.മുരളീധരൻ, ട്രഷറർ എം.വാസുദേവൻ, പി.ശശികുമാർ , സി.കെ.ശ്രീത, എം.കെ. ബലരാജൻ, എ.എം.ജയശ്രീ , സി.മുരളീധരൻ , വി.പി. ബാലകൃഷ്ണൻ , രാജീവൻ.പി., എൻ.എം.ഷീജ, രാജീവൻ വിളയാട്ടു ർ എന്നിവർ സംസാരിച്ചു.