BusinessLatest

ലഹരിക്കെതിരെ കൈകോർക്കും : ഫുമ്മ

Nano News

കോഴിക്കോട് : ലഹരിക്കെതിരെ സർക്കാർ നടപ്പിൽ വരുത്തുന്ന എല്ലാ പദ്ധതികൾക്കും ഫർണിച്ചർ നിർമ്മാതാക്കളും വിതരണക്കാരും പിന്തുണ നൽകുമെന്ന് ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ ഫുമ്മ സംസ്ഥാന രക്ഷാധികാരി റാഫി പി ദേവസ്സി പറഞ്ഞു. കോഴിക്കോട് സിറ്റി ഏരിയ ജനറൽ ബോഡി യോഗം വൺ ഡേ പാലസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡൻ്റ് സലീം ഡെക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വെ , ജില്ല പ്രസിഡൻ്റ് അഹമ്മദ് പേങ്കാടൻ, ജില്ല വൈസ് പ്രസിഡൻ്റുമാരായ ഷമീർ പാർക്ക് , ബിജു കുന്നത്ത്, ജനറൽ സെക്രട്ടറി സുമുഖൻ വേണു, സെക്രട്ടറി മുസ്തഫ കൊമ്മേരി, രക്ഷാധികാരി ബാബുരാജ് ചന്ദ്രിക, ഏരിയ സെക്രട്ടറി ജിനീഷ് വാഴയിൽ, ട്രഷറർ പി പി അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു

പുതിയ ഭാരവാഹികൾ

പി പി അബ്ദുൽ അസീസ് (പ്രസിഡൻറ്) , ഷാഹുൽ ഹമീദ്, അബ്ദുൽ മജീദ് (വൈസ് പ്രസിഡണ്ട്) സത്യപാലൻ (ജനറൽ സെക്രട്ടറി), സഹദേവൻ, ജയാനന്ദ്, (സെക്രട്ടറി), നൗഷാദ് (ട്രഷറർ)

 

 

 


Reporter
the authorReporter

Leave a Reply

error: Content is protected !!