കോഴിക്കോട്: ബേക്കേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷൻ മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ വെച്ച് നടന്നു. അഫ്സൽ ലിയാ ബേക്കറിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബേയ്ക്ക് കെയർ ചെയർമാൻ മഖ്ബൂൽ ടെൽറ്റാ ബേക്കറി ഉദ്ഘാടനം ചെയ്തു.
ബേയ്ക്ക് കെയർ കൺവീനർ ജുനൈസ് എ. കെ മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് നോർത്ത് ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ലസിക ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് എടുത്തു.

ജില്ലാ വ്യവസായ വകുപ്പ് റിസോഴ്സ് പേഴ്സൺ എ.വി ഗായത്രി വ്യവസായ വകുപ്പിൽ നിന്നും ബേക്കറി സംരംഭകർക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും വിശദീകരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സലാം സ്റ്റാൻഡേർഡ്,
മണ്ഡലം ഇൻചാർജ് പ്രബീഷ് റീന ബേക്കറി, ജിഷ്ണു കൈരളി ബേക്കറി,രഞ്ജിത്ത് റീഗൾ ബേക്കറി, നൗഫൽ ഗ്രാൻ്റ് ബേക്ക്സ്,പ്രദീപ് സോനാ ബേക്ക്സ്,മുസ്തഫ സാജ് ഫുഡ്‌സ്,ഹസീബ് എന്നിവർ സംസാരിച്ചു.











