കോഴിക്കോട്: ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പൂർണമായും പ്രയോജനപ്പെടുത്തി കേരളത്തിലെ ഭൂമി സംബന്ധിച്ച മുഴുവൻ രേഖകളും ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീസർവ്വേ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘മാറ്റത്തിനൊപ്പം ഞങ്ങളും’ എന്ന പേരിൽ ഉത്തരമേഖലാ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ശിൽപ്പശാല ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ശില്പശാല ഉദ്ഘാടനം ചെയ്തു. സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. എസ് എഫ് എസ് എ ജനറൽ സെക്രട്ടറി ജി സജീബ് കുമാർ സ്വാഗതം ആശംസിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, ജില്ലാ സെക്രട്ടറി ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ഐഎംജി മാനേജ്മെന്റ് ട്രെയിനർ ആഷിക് കെവി, അഡ്വ. വി പി വിനോദൻ എന്നിവർ ക്ലാസുകൾ നയിച്ചു. എസ് എഫ് എസ് എ നേതാക്കന്മാരായ ഐ സബീന, സി മനോജ് കുമാർ, വി വിനയചന്ദ്രൻ, സി മണിയൻപിള്ള, റോയി ജോസഫ്, ഷമീർ, റിജിലേഷ് കെ, ധനീഷ് സി എന്നിവർ ശില്പശാല നിയന്ത്രിച്ചു. സജിത്ത് കുമാർ പി നന്ദി രേഖപ്പെടുത്തി. മികച്ച പുസ്തക നിരൂപണത്തിനുള്ള വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയുടെ ദൃശ്യ മാധ്യമ പുരസ്ക്കാരം നേടിയ ജയശ്ചന്ദ്രൻ കല്ലിംഗലിനെ ചടങ്ങിൽ ആദരിച്ചു. ടി വി ബാലൻ ഉപഹാരം സമ്മാനിച്ചു.