Art & CultureCinemaLatest

ഹ്രസ്വചിത്രത്തിൽ ഭാവന; ടീസർ പുറത്തിറങ്ങി


കോഴിക്കോട്: ഇടവേളയ്ക്കു ശേഷം അഭിനയരംഗത്ത് സജീവമായി നടി ഭാവന. അതിജീവനത്തിൻ്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന നടിയുടെ ദൃശ്യങ്ങൾ പെൺകരുത്തിൻ്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തുന്നു . ‘ദ സർവൈവൽ ‘ എന്ന പേരിലുള്ള ദൃശ്യമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പോരാട്ടത്തിൻ്റെ പാതയിൽ കൈകോർക്കാമെന്ന ആഹ്വാനവും ചിത്രം നൽകുന്നു. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് ആണ്‌ സംവിധായകൻ.


മൈക്രോ ചെക്ക് ആണ് നിർമ്മാതാക്കൾ. കൊച്ചിയിലാണ് ലൊക്കേഷൻ. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യും.


Reporter
the authorReporter

Leave a Reply