കോഴിക്കോട് : അശ്വതിക്കും കുഞ്ഞിനും നീതി ലഭിക്കും വരെ അനിശ്ചിതകാല സമരത്തിന് തുടക്കം കുറിച്ച് ആക്ഷൻ കമ്മിറ്റി. അശ്വതിയുടെയും കുഞ്ഞിൻ്റെയും മരണത്തിന് കാരണക്കാരായ മലബാർ മെഡിക്കൽ കോളേജ് (എംഎംസി, മൊടക്കല്ലൂർ ) ഹോസ്‌പിറ്റൽ മാനേജ്മെൻ്റിനെതിരെയും, ചികിത്സിച്ച ഡോക്ടർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുക. സ്വാധീനം ഉപയോഗിച്ച് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ആട്ടിമറിക്കുന്ന എംഎംസി മാനേജ്മെൻ്റിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. തുടങ്ങിയ കാര്യങ്ങളാണ് ആക്ഷൻ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. എം.എം.സി ഹോസ്പ്‌പിറ്റലിന് മുന്നിലാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.