Saturday, July 13, 2024
LatestLocal News

കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം;യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു


റഫീഖ് തോട്ടുമുക്കം

മുക്കം: തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു, ഇന്ന് വൈകീട്ട് ഉണ്ടായ മഴയിലാണ് സംഭവം.
തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ പെരുമാളിപ്പടിക്കു സമീപത്താണ് അപകടം നടന്നത്.

ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക അറിവ്.

ഗതാഗതം തടസ്സപ്പെട്ടു.

അതേ സമയം മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്.

കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൻമേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ – ആനക്കാംപൊയിൽ റോഡിലാണ് പാലം


Reporter
the authorReporter

Leave a Reply