കോഴിക്കോട്:അപ്രസക്തമായ വിവാദങ്ങൾ ഉപയോഗിച്ച് വികസന നേട്ടങ്ങൾ മറച്ച് പിടിയ്ക്കാൻ ശ്രമം നടക്കുന്നതായും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ മുന്നേറ്റം കാഴ്ചവെക്കുമെന്നും അതിനായുള്ള താഴെ തട്ടിലുള്ള ശക്തമായ പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ബി ജെ പി ദേശീയ കൗൺസിൽ അംഗം സി.കെ.പത്മനാഭൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള ബൂത്ത് ദർശൻ യാത്രയുടെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.മുഴുവൻ നേതാക്കളും ബൂത്തുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് ബൂത്ത് ദർശൻ സംഘടിപ്പിച്ചത്.ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവനും അദ്ദേഹത്തോടൊപ്പം ബൂത്ത് സന്ദർശനത്തിൽ പങ്കെടുത്തു.

കാരപറമ്പിലെ 40-ാം ബൂത്തിൽ രാവിലെ ആരംഭിച്ച പരിപാടിക്ക് ബൂത്ത് പ്രസിഡൻ്റ് എം.പ്രശാന്ത് കുമാർ, മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു,മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, മണ്ഡലം കമ്മറ്റി അംഗം പ്രഷീജ സജീന്ദ്രൻ,മണ്ഡലം വൈസ് പ്രസിഡൻ്റ് ജഗന്നാഥൻ, ഏരിയ പ്രസിഡൻ്റ് കെ.ശിവദാസൻ, ജില്ലാ കമ്മറ്റി അംഗം കെ.എം.മനോജ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ.സുഭാഷ്, ഒ.ബി.സി. മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അജിത്കുമാർ, എന്നിവർ നേതൃത്വം നൽകി.











