ഇയ്യാട്: ഉണ്ണികുളം വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നിട്ടുള്ള പത്തു കോടിയുടെ നിക്ഷേപ തട്ടിപ്പിൽ ഇഡിയുടെയും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ്. ഉപ്പു തിന്ന മുഴുവനാളുകളും വെള്ളം കുടിക്കണം, ബിജെപി തട്ടിപ്പിനിരയായ നിക്ഷേപകരെ അണിനിരത്തി നടത്തിയ ജനകീയധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളും നിക്ഷേപതട്ടിപ്പുമാണ് ഉണ്ണികുളം വനിതാ കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്നിട്ടുള്ളത് ബിജെപിയുടെ നേതൃത്വത്തിൽ നിക്ഷേപകരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത് അവരുടെ പണം മുഴുവനും തിരിച്ചു കിട്ടുന്നതുവരെ ശക്തമായ സമരവുമായി ബിജെപി രംഗത്തുണ്ടാവും, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്നിട്ടുള്ള തട്ടിപ്പുകളിൽ ഇരുമുന്നണികളും പരസ്പര സഹായസഹകരണ സംഘങ്ങളായി അന്വേഷണത്തെ അട്ടിമറിക്കുന്ന സാഹചര്യമാണ് ഉള്ളത്, കേരളത്തിലെ സഹകരണ മേഖലയെ രക്ഷിക്കാനാണ് കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം ആഭ്യന്തരമന്ത്രി അമിത്ഷായുടെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്.
അതിനു പിന്നാലെ കേരളത്തിലെ സഹകരണ ബാങ്കിലെ അഴിമതികൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്, കരുവന്നൂരും കണ്ടലയിലും നടന്നിട്ടുള്ള തട്ടിപ്പ് പോലെ തന്നെയാണ് ഉണ്ണികുളം വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിലും നടന്നിട്ടുള്ളത് അറന്നൂറോളംപേർ തട്ടിപ്പിനിരയായിട്ടുണ്ട് പത്തുകോടിയോളം രൂപയുടെ അഴിമതിയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും സെക്രട്ടറിയും കൂടി നടത്തിയിട്ടുള്ളത്,കോൺഗ്രസിന്റെ പ്രാദേശിക നേതാക്കന്മാർക്കും ഉന്നത നേതാക്കൾക്കും പങ്കുള്ളതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങൾ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മുഴുവൻ നിക്ഷേപകർക്കും പണം തിരിച്ചു നൽകുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണികുളം വനിത കോപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ നടത്തിയ ജനകീയ ധർണയിൽ സമരസമിതി കൺവീനറും യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗവുമായ ലിബിൻ ബാലുശ്ശേരി അധ്യക്ഷതവഹിച്ചു.
ബിജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വി. രാജൻ സമരത്തെ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു, ബിജെപി സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ശ്രീപത്മനാഭൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി ബാല സോമൻ, മണ്ഡലം പ്രസിഡണ്ട് ബബിഷ് ഉണ്ണികുളം, മേഖലാ സെക്രട്ടറിമാരായ എം സി ശശീന്ദ്രൻ എൻ പി രാമദാസ് തട്ടിപ്പിനിരായ നിക്ഷേപകർ ഉൾപ്പെടെ സംസാരിച്ചു.ബിജെപി ജില്ലാ സെക്രട്ടറി ഷൈനി ജോഷി,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റീന ടികെ, ഷിജിലാൽ, പ്രജീഷ് കിനാലൂർ , കെ.ടി ശശീന്ദ്രൻ മാസ്റ്റർ ലെനീഷ്,ദാമോധരൻ അയോധ്യ തുടങ്ങിയവർ നേതൃത്വം നൽകി.