കോഴിക്കോട്: അന്തരിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുസ്മരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി അനുസ്മണ സദസ് ഉദ്ഘാടനം ചെയ്തു. ലോക മലയാളി സമൂഹത്തിന് പ്രതിബദ്ധതയുടെ സന്ദേശം നല്‍കിയ മഹത് വ്യക്തിയായിരുന്നു ഇബ്രാഹിം ഹാജിയെന്ന് വിജയലക്ഷ്മി പറഞ്ഞു. ഡബ്ലുഎംസി നോര്‍ത്ത് കേരള പ്രൊവിന്‍സ് ചെയര്‍മാന്‍ സി.കെ. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് ഗോപാലകൃഷ്ണപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി.
പി.എ. ഹംസ, ഡോ. അഹമ്മദ് ഷാഫി, ഡോ. അജില്‍ അബ്ദുള്ള, എ്ഞ്ചിനീയര്‍ കൃഷ്ണ കുമാര്‍, ഡോ. ഷറഫുദ്ദീന്‍, ജോണ്‍ മത്തായി (ഷാര്‍ജ), ജോസഫ് ഗ്രിഗറി (ജര്‍മ്മനി), തോമസ് അറമ്പന്‍കുടി (ജര്‍മ്മനി), രാധാകൃഷ്ണന്‍ തെരുവത്ത് (ബഹറിന്‍), ജോളി പടയാറ്റില്‍ (ജര്‍മ്മനി) എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് കേരള സെക്രട്ടറി ഡോ. മനോജ് കാളൂര്‍ സ്വാഗതം പറഞ്ഞു