BusinessLatest

കേരളവും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കണം; ജപ്പാൻ കൗൺസിൽ ജനറൽ താഗ മസയുക്കി


കോഴിക്കോട്:നിക്ഷേപ സാധ്യതകൾക്ക് മുന്നോടിയായി കേരളവും ജപ്പാനും തമ്മിലുള്ള സാംസ്കാരിക ബന്ധവും വിനോദ സഞ്ചാരവും കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ജാപ്പാനീസ് കോൺസുലേറ്റ് ജനറലിലെ കോൺസിൽ ജനറൽ താഗ മസയുക്കി. പരസ്പരം കൂടുതൽ പരിചയപ്പെടുന്നത് വ്യാവസായിക മേഖലയുടെ വളർച്ചയ്ക്ക് വഴി വക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലബാർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.നിക്ഷേപ സാധ്യതകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം.ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജാപ്പാൻ സന്ദർശിക്കാനുള്ള വിസ ലഭിക്കാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

വ്യവസായികൾക്ക് ജപ്പാനിലേക്കുള്ള വിസ ഇളവുകൾ നൽകുന്നത് പരിഗണിയിലാണെന്നും അദ്ധേഹം പറഞ്ഞു. മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് എം.എ മെഹബൂബ് അധ്യക്ഷം വഹിച്ചു.ജോയൻ്റ് സെക്രട്ടറി പോൾ വർഗ്ഗീസ് ,എക്സിക്യൂട്ടീവ് അംഗം എം.പി.എം മുബഷീർ എന്നിവർ സംസാരിച്ചു.

എം.എ മെഹബൂബ് താഗ മസയുക്കിക്ക് ഉപഹാരം നൽകി.


Reporter
the authorReporter

Leave a Reply