Tuesday, October 15, 2024
LatestPolitics

സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിൻറെ പേര് മാറ്റി വിവാദമുണ്ടാക്കുന്നത് സിപിഎം അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:കോഴിക്കോട് തളിയിലെ കണ്ടംകുളം സ്വാതന്ത്ര്യ സുവർണ്ണജൂബിലി ഹാളിൻറെ പേര് മാറ്റി വിവാദമുണ്ടാക്കുന്നത് സിപിഎമ്മും, കോർപറേഷനുമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ പണിതതും എല്ലാ സ്വാതന്ത്ര്യ സമര സേനാനികളേയും സ്മരിക്കുന്നതും,സ്വാതന്ത്ര്യ സമര സ്മരണകൾ പ്രതിഫലിപ്പിക്കുന്നതുമായ ‘സ്വാതന്ത്ര്യ സുവർണ്ണജൂബിലി ഹാൾ’ എന്ന പേര് മാറ്റുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്.ടാഗോർ ഹാളും,ടൗൺഹാളും നിരവധി തവണ നവീകരിച്ചപ്പോൾ പേര് മാറ്റിയില്ലല്ലോ.സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷിക സ്മരണയ്ക്കായ് പണിത ഹാളിൻറെ പേര് മാറ്റുന്നതിൻറെ ഔചിത്യമെന്തെന്നും സജീവൻ ചോദിച്ചു.മേയർ പറയുന്നത് ഇ.മൊയ്തുമൗലവിക്ക് സ്മാരകം ഉണ്ട് അതുകൊണ്ട് മുഹമ്മദ് അബ്ദുൾറഹ്മാന് ഇല്ലെന്ന് പരാതി വന്നപ്പോഴാണ് പേര് മാറ്റിയതെന്നാണ്.ആരാണ് പരാതി പറഞ്ഞതെന്ന് മേയർ വ്യക്തമാക്കണം.മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന് സ്മാരകം വേണ്ട എന്ന് ആരും പറയുന്നില്ല.അദ്ദേഹത്തിൻറെ സേവനം നിസ്തർക്കമാണ്. എല്ലാ സ്വാതന്ത്ര്യസമര സേനാനികളേയും ഓർക്കാനുളള നിലവിലുളള അവസരത്തെ അട്ടിമറിക്കുന്നതാണ് പ്രശ്നം.മലബാറിൻറെ സ്വാതന്ത്ര്യ സമരകേന്ദ്രമായിരുന്ന കോഴിക്കോട് കടപ്പുറം,തളി,ചാലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്രവും, കെ.പി.കേശവമേനോൻ,മുഹമ്മദ് അബ്ദുൾറഹിമാൻ സാഹിബ്,കെ.മാധവൻ നായർ,ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ ആലിപ്പൂർ ജയിലിൽ 18ാം വയസ്സിൽ കൊല്ലപ്പെട്ട നവീൻചന്ദ്ര ഈശ്വരപാൽ,തീണ്ടാപലക വലിച്ചെറിയാൻ നേതൃത്വം കൊടുത്ത തളിയിലെ കൃഷ്ണൻ വക്കീൽ,കവി തളി ആർ.രാമചന്ദ്രൻ തുടങ്ങിയ മഹാരഥൻമാരുമെല്ലാം ഓർമ്മിക്കപ്പെടേണ്ടവരാണ്.കെ.പി.കേശവമേനോൻറെ സ്മരണകൾ അലതല്ലുന്ന കോന്നാട് കടപ്പുറത്ത് ഒരു സ്മൃതീകുടീരംപോലും മാന്യമായി നിർമ്മിക്കാത്തവരാണ് സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രവുമായി ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.തളി പൈതൃക കേന്ദ്രത്തിലെ സാംസ്കാരിക തനിമയേയും,ക്ഷേത്രസംസ്കാരത്തേയും , പ്രദേശത്തെ മഹാരഥന്മാരേയും അവഗണിക്കുന്നുവെന്ന് ചരിത്രമറിയുന്നവരും,പ്രദേശവാസികളും ശക്തമായി പരാതിപ്പെടുമ്പോൾ അവരുടെ വികാരം മാനിക്കാതെ ധിക്കാരമായി പെരുമാറുകയും,ബിജെപി അജണ്ടയാണെന്ന് പറഞ്ഞ് ഒഴിയുകയംം ചെയ്യുന്ന പരിഹാസ്യമായ നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്.നേരത്തെയുളള ഷീറ്റിട്ട ഒരു ബിൽഡിംഗ് നവീകരണത്തിന് 7കോടി ചിലവഴിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണ്.ഏപ്രിൽ 29 നുളള ഉദ്ഘാടനപരിപാടിക്കുളള ക്ഷണം നിരസിച്ചുവെന്നും ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് തളി പൈതൃകവേദിയുടെ പ്രതിഷേധത്തിന് പിന്തുണ നൽകുമെന്നും സജീവൻ അറിയിച്ചു.


Reporter
the authorReporter

Leave a Reply