Art & CultureCinemaLatest

ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മെയ് 3 ബുധനാഴ്ച


കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മെയ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെ നിർമ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമയായ രാജാഹരിശ്ചന്ദ്രയുടെ ആദ്യ പ്രദർശനം 1913 മെയ് മൂന്നിനായിരുന്നു. നിശബ്ദ ചലച്ചിത്രമാണ് രാജാഹരിശ്ചന്ദ്ര.

ചലച്ചിത്രമേഖലയിൽ നൽകിയ മികച്ച സംഭാവനകളെമാനിച്ച് പത്മശ്രീ പുരസ്കാരജേതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് രാജാഹരിശ്ചന്ദ്ര അവാർഡ് സമ്മാനിക്കും. ചലച്ചിത്ര ടെലിവിഷൻ നാടക സംഗീത സാഹിത്യ മാധ്യമ കലാമേഖലകളിൽ മികവ് പുലർത്തിയ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ 20 വനിതകളെ ആദരിക്കും.

ചലച്ചിത്ര വിഭാഗത്തിൽ നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ, തിരക്കഥാകൃത്തുക്കളായ ദീദി ദാമോദരൻ, ഇന്ദുമേനോൻ, നടിമാരായ സാവിത്രി ശ്രീധരൻ, കബനി എന്നിവരെയാണ് ആദരിക്കുന്നത്. കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് സുലൈഖ ബഷീർ, നടി കെ.കെ.ഇന്ദിര, ഡോക്യുമെന്ററി സംവിധായിക ഹേമ എസ്‌ ചന്ദ്രേടത്ത്, മനോരമ ന്യൂസ് കറസ്പോണ്ടന്റ് മിഥില ബാലൻ, മീഡിയ വൺ റിപ്പോർട്ടർ ഷിദ കെ.കെ., ചന്ദ്രിക സബ് എഡിറ്റർ ഫസ്ന ഫാത്തിമ, റേഡിയോ മാംഗോ ആർജെ ലിഷ്ണ എൻ.സി, ഷോർട്ട് ഫിലിം സംവിധായികമാരും തിരക്കഥാകൃത്തുക്കളും നടിമാരുമായ പ്രബിജ ബൈജു, ബിന്ദു നായർ, നിഷി പുളിയോത്ത്, നടിയും മേക്കപ്പ് വുമണും ഹെയർ ഡ്രസ്സറുമായ പി.കെ.ശാരദ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടി നിള നൗഷാദ്, ബാലഗായിക യദുനന്ദ എന്നിവരേയും ആദരിക്കും.

 


Reporter
the authorReporter

Leave a Reply