കോഴിക്കോട്: മികച്ച തഹസിൽദാർക്കുള്ള സംസ്ഥാന അവാർഡ് കൊയിലാണ്ടി തഹസിൽദാർ സി പി മണിയ്ക്ക് .
ഏറാമല വില്ലേജ് ഓഫീസിൽ സർക്കാർ സേവനം ആരംഭിച്ച മണി, തുടർന്ന് താലൂക്ക് ഓഫീസ് കൊയിലാണ്ടി,പേരാമ്പ്ര ലാൻഡ് ട്രിബൂണൽ ഓഫീസ്, ലാൻഡ് അക്വിസിഷൻ ഓഫീസ്
കൊയിലാണ്ടി, എന്നിവിടങ്ങളിൽ ക്ലറിക്കൽ കേഡറിൽ ജോലി ചെയ്തു.
2006 ഒക്ടോബറിൽ പന്തലായനി വില്ലേജ് ഓഫീസറായി. 2007 ലെ മൂന്നാർ ഓപറേഷന്റെ ഭാഗമായി സർക്കാർ ഭൂമികളിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ചുങ്കം പ്രദേശത്ത് പാട്ടക്കാലാവധി കഴിഞ്ഞ് അനധികൃതമായി കൈവശം വെച്ച സർക്കാർ ഭൂമി തിരികെ ഏറ്റെടുത്തു. അനധികൃത മണൽ വാരൽ രൂക്ഷമായ 1997-2012 കാലഘട്ടത്തിൽ കാപ്പാട് കടൽ തീരം തന്നെ ഇല്ലാതാക്കുന്ന തരത്തിൽ അനധികൃത മണൽ വാരൽ രൂക്ഷമായപ്പോൾ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നിയമവിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെട്ട നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിലൂടെ ഒരു പരിധി വരെ അനധികൃത മണൽ കടത്തു പ്രവൃത്തികൾ അവസാനിപ്പിക്കാൻ സാധച്ചു.
അഴിമതി മുക്തമായ സർവീസ് കാലയളവിൽ മികച്ച സേവനത്തിന് മൂന്നു തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചു. വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾക്ക് 2011 – ൽ കലക്ടർ പി ബി സലിം,2019 ലെ പാർലമെന്റ് ഇലക്ഷന് ഏകോപന പ്രവർത്തനങ്ങൾക്ക് കലക്ടർ സാംബശിവ റാവു, 2021 ലെ പട്ടയമേള വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് കളക്ടർ ടി എൽ തേജ് ലോഹിത് റെഡ്ഡി എന്നിവരിൽ നിന്ന് അംഗീകാരം ലഭിച്ചു.
2018-2019 കാലത്തെ പ്രളയം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേതൃത്വ പരമായ പങ്കു വഹിച്ചു.
2019 ൽ തഹസിൽദാർ തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ചു.കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് , ശിരസ്തദാർ എന്നീ ചുമതലകൾക്കു ശേഷം 2020 മുതൽ കൊയിലാണ്ടി തഹസിൽദാരായി സേവനം അനുഷ്ഠിച്ചു വരുന്നു. സർക്കാരിലേക്കുള്ള റവന്യൂ വരുമാനത്തിൽ മുൻകാലങ്ങളിലേതിനേക്കാൾ വലിയ വർദ്ധനവും ക്ഷേമ പദ്ധതികൾ യഥാ സമയം അർഹരായ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിനും ഭൂരഹിതരായവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പരാതികൾ താമസംവിനാ പരിഹരിച്ചും ചുവപ്പനാടയിൽ കെട്ടു പിണഞ്ഞു കിടക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനനും മുൻഗണന നൽകുകയുണ്ടായി.
ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ കൂടി സഹകരണത്തോടെ ശാസ്ത്രീയമായുള്ള മാലിന്യ സംസ്കരണ പദ്ധതി,
മുഴുവൻ വകുപ്പുകളെയും ഏ കോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ മിനി സിവിൽ സ്റ്റേഷനിൽ പച്ചക്കറി കൃഷി എന്നിവ ആരംഭിച്ചു. ജനപ്രതിനിധികളുടെ സഹകരണത്തോടെ
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യവികസനം എത്തിച്ചു.
റവന്യു വകുപ്പിൽ കേരളത്തിൽ ആദ്യമായി ക്യു ആർ കോഡ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ പരാതി പരിഹാര സംവിധാനം കെയിലാണ്ടി താലൂക്ക് ഓഫിസിലും താലൂക്ക് പരിധിയിലുള്ള 31 വില്ലേജ് ഓഫീസുകളിലും നടപ്പാക്കി.
സ്വാതന്ത്ര്യത്തിന്റെ 75വർഷം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ രാഷ്ട്ര പിതാവിന്റെ അർദ്ധകായ പ്രതിമ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തു.
മൂടാടി പാലക്കുളം സ്വദേശിയാണ്. ഭാര്യ: രമ്യ. മക്കൾ:
ബംഗ്ലൂരുവിൽ ബിസിഎ വിദ്യാർത്ഥിയായ വസുദേവ്, കോഴിക്കോട് കേന്ദ്രീയ വിദ്യാലയം മൂന്നാം ക്ലാസ് വിദ്യാർഥി വേദ